ഫാമിലി പെൻഷനിൽ നിന്നും മെഡിക്കൽ അലവൻസ് എന്നുമുതലാണ് നിറുത്തലാക്കിയത് എന്നത് സംബന്ധിച്ചുള്ള അവ്യക്തതയാണ് ഈ കത്തിന് ആധാരം. 1.7.2014 മുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിച്ച് ഉത്തരവായിട്ടുണ്ടെന്നും ഏതെങ്കിലും പെൻഷണർ ഇത്തരത്തിൽ രണ്ടു പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ ഒന്നിനു മാത്രമേ മെഡിക്കൽ അലവൻസ് അർഹതയുള്ളൂ എന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഇതനുസരിച്ച് 1.7.2014 മുതലാണ് മെഡിക്കൽ അലവൻസ് നിറുത്തലാക്കിയത് . എന്നാൽ ചില ട്രഷറി ഓഫീസുകളിൽ മെഡിക്കൽ അലവൻസ് 50 രൂപ ആയിരുന്ന ആരംഭം മുതൽ കണക്കാക്കി മാസക്കണക്കിന് പെൻഷൻ പിടിച്ചു വച്ചിരിക്കുകയാണ്. അതുകൊണ്ട് ഏതു തീയതി മുതലാണ് നിറുത്തലാക്കിയത് എന്ന് ഒന്നുകൂടി വ്യക്തമാക്കി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുന്നത് ഉപകാരമായിരിക്കും.
വി. നാരായണൻ മാസ്റ്റർ, പെരുമ്പാവൂർ.