വിഴിഞ്ഞം:മുല്ലൂർ ചുണ്ടവിള തമ്പുരാൻ ദേവീക്ഷേത്രത്തിലെ ശിവരാത്രി ഹോത്സവം 17 മുതൽ 21 വരെ നടക്കും. 17 ന് രാവിലെ 5.10ന് നിർമ്മാല്യ ദർശനം, 6 ന് അഷ്ടദ്രവ്യഗണപതി ഹോമം,7ന് മൃത്യുജ്ഞയഹോമം, 7.30ന് ഹാലാസ്യപാരായണം, 9 ന് നവകവശപൂജ, 9.30 ന് പ്രഭാതഭക്ഷണം, 10.30 ന് നവകലശാഭിഷേകം, 11 ന് ഉച്ചപൂജ, വൈകിട്ട് 5.30 ന് നടക്കുന്ന മഹാശിവരാത്രി ഉദ്ഘാടന സമ്മേളനം, രാത്രി 10 ന് ഗാനമേള. 18 ന് പതിവ് പൂജകൾക്ക് പുറമേ വൈകിട്ട് 5.15 ന് മതപ്രഭാഷണം, രാത്രി 9.30 ന് ബാലെ, 19 ന് രാവിലെ 7.30ന് ഭാഗവത പാരായണം, വൈകിട്ട് 5.15 ന് ആത്മീയ പ്രഭാഷണം,7ന് ഭഗവതി സേവ, 7.30ന് പുഷ്പാഭിഷേകം, രാത്രി 8.30 ന് മ്യൂസിക് ആന്റ് എന്റർടെൻമെന്റ് ഷോ. 20 ന് വൈകിട്ട് 5.15ന് ആത്മീയ പ്രഭാഷണം, രാത്രി 8.30 ന് നാടകം. 21 ന് രാവിലെ 7.30 ന് ശിവപുരാണ പാരായണം, 8.30 ന് സമൂഹപൊങ്കാല, 9ന് പ്രഭാത ഭക്ഷണം,9.30ന് ഭജന, 11.30ന് പൊങ്കാല നിവേദ്യം,വൈകിട്ട് 5.15ന് ആത്മീയ പ്രഭാഷണം, 6ന് അഖണ്ഡനാമജപം, 7ന് നാമജപ സങ്കീർത്തന ലഹരി, രാത്രി 9 ന് ഭക്തി ഗാനമേള.