ആറ്റിങ്ങൽ:മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിലെ ഉത്സവം 15 മുതൽ 21 വരെ നടക്കും.15മുതൽ 19 വരെ എല്ലാദിവസവും രാവിലെ 6.15 ന് അഷ്ടദ്രവ്യ മാഹാ ഗണപതി ഹോമം, 7ന് നടപ്പറ, 8ന് ശിവപുരാണ പാരായണം. 9ന് മഹാ മൃത്യു‌ഞ്ജയ ഹോമം, 20ന് രാവിലെ 10ന് പഞ്ചഗവ്യ കലശാഭിഷേകം,11.30ന് നാഗ ദൈവങ്ങൾക്ക് നൂറും പാലും,നാഗരൂട്ട്. വൈകിട്ട് 6 ന് മഹാ പ്രദോഷ പൂജ. 21ന് വൈകിട്ട് 5 .30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയും വിളക്കും.