തിരുവനന്തപുരം: ഡി.ഐ.ജി വിക്രംജിത് സിംഗിനെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.

കേന്ദ്ര സർവീസ് കഴിഞ്ഞ് തിരിച്ചെത്തിയ സിംഗിനെ ധനവകുപ്പിൽ നിയമിക്കുകയായിരുന്നു. കിഫ്ബി ഡെപ്യൂട്ടി എം.ഡി പദവിയോടൊപ്പം കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റ‌ഡിന്റെ സി.ഇ.ഒയും ആയിരിക്കും.