ബാലരാമപുരം:തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി.ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത കൊടിയേറ്റ് ഭക്തിനിർഭരമായി.രാവിലെ ഏഴിന് നടന്ന കൊടിക്കൂറഘോയാത്ര തലയൽ കൈതോട്ടുകോണം ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നാരംഭിച്ച് 8 മണിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.കൊടിയേറ്റ് സദ്യയിൽ രണ്ടായിരത്തിൽപ്പരം പേർ പങ്കെടുത്തു.പത്ത് ദിവസത്തെ ശ്രീഭരദ്വാജ നൃത്തസംഗീതോത്സവത്തിനും ഇന്നലെ തുടക്കമായി.സിനിമാതാരം പാരിസ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കമനീയ ദീപാലങ്കാരത്തിന് 17ന് തുടക്കമാവും.ക്ഷേത്രം മുതൽ ബാലരാമപുരം വരെ വിസ്മയകരമായ ആർച്ചുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.ശിവാലയഓട്ടത്തിൽ പങ്കെടുക്കുന്ന ഭക്തസമൂഹമുൾപ്പെടെ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ശിവരാത്രിദിനത്തിൽ എത്തിച്ചേരുമെന്നാണ് ക്ഷേത്രകമ്മിറ്റി പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ 10ന് സംഗീതാർച്ചന,11.30ന് രാഗനീലാംബരി,രാത്രി 7 ന് മുത്തപ്പൻ നെയ്യം, 9ന് തോറ്റംപാട്ട്.