വർക്കല: മുൻ മുഖ്യമന്ത്റിയും കോളേജിന്റെ സ്ഥാപകനുമായ ആർ. ശങ്കറിന്റെ സ്മരണാർത്ഥം ശിവഗിരി ശ്രീനാരായണകോളേജിൽ വർഷം തോറും നടത്തി വരാറുളള സെമിനാർ പരമ്പര (ട്രെൻഡ്സ് 2020) കേരള സർവകലാശാല മുൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് എ. ജോളി അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല ഐ.സി.ഇ.ഐ.ബി ഡയറക്ടർ എം.സി. സുഭാഷ് പീറ്റർ, ടി. സനൽകുമാർ, സെനറ്റ് മെമ്പർ ബബിത.ജി.എസ്, കോളേജ് യൂണിയൻ ചെയർമാൻ എസ്. ദേവാനന്ദ് തുടങ്ങിയവർ സംസാരിച്ചു. ലെജി.ജെ സ്വാഗതവും സിനി.വി നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന സെമിനാർ പരമ്പര സമാപിച്ചു.