വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മേള ഗ്രൗണ്ടിൽ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനോദ്ഘാടനം റൂറൽ എസ്.പി ബി. അശോകൻ നിർവഹിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി. ബേബി, പി. വാമദേവൻപിള്ള, എം. മണിയൻ പിള്ള, ഷിബു നാരായണൻ ജോത്സ്യർ, വയ്യേറ്റ് ബി. പ്രദീപ്, ബേബി വലിയ കട്ടയ്ക്കൽ, ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.