തിരുവനന്തപുരം: മേനംകുളം അർദ്ധനാരീശ്വര സമാധി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 19,20,21 തീയതികളിൽ നടക്കും. പതിവുപൂജകൾക്ക് പുറമേ 19ന് രാവിലെ 7.30ന് മൃത്യുഞ്ജയഹോമം, 8ന് ശിവപുരാണ പാരായണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 20ന് രാവിലെ 8.30ന് കഞ്ഞിസദ്യ, 11ന് സ്വാമി അഭയാനന്ദ സരസ്വതിയുടെ പ്രഭാഷണം, വൈകിട്ട് 3.30ന് രഥത്തിൽ എഴുന്നെള്ളത്ത്, 21ന് രാവിലെ 6.30ന് അഖണ്ഡമാനജപയജ്ഞം, 10ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് ഓട്ടൻതുള്ളൽ, 11ന് വില്പാട്ട്, പുലർച്ചെ രണ്ടിന് വിഷ്യൽ സ്റ്രേജ് ഷോ എന്നിവയും നടക്കും. മാർച്ച് 11നായിരിക്കും പ്രതിഷ്ഠാ വാർഷികം.