photo

നെടുമങ്ങാട്: കിള്ളിയാറിനെ വീണ്ടെടുക്കാൻ നാട് ഒരേ മനസോടെ കൈകോർത്തു. കിള്ളിയാർ മിഷൻ സംഘടിപ്പിച്ച രണ്ടാംഘട്ട ശുചീകരണ യജ്ഞം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. രാവിലെ ഏഴു മുതൽ യജ്ഞത്തിൽ പങ്കെടുക്കാൻ ജനങ്ങൾ ഒഴുകിയെത്തി. 2018ൽ നടന്ന ആദ്യഘട്ട ശുചീകരണത്തിന്റെയും കൈയേറ്റം ഒഴിപ്പിക്കലിന്റെയും തുടർച്ചയായാണ് ഇന്നലെ ശുചീകരണം നടത്തിയത്. ഒരേസമയം 20 കേന്ദ്രങ്ങളിൽ ശുചീകരണോദ്ഘാടനം നടന്നു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ശുചീകരണത്തിന് നേതൃത്വം നൽകി. കിള്ളിയാറിന്റെ ഉത്ഭവ സ്ഥാനമായ പനവൂർ പഞ്ചായത്തിലെ കരിഞ്ചാത്തി മൂലയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയും പനവൂരിൽ ഐ.ബി. സതീഷ് എം.എൽ.എയും തീർത്ഥങ്കരയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കോലിയക്കോട് എൻ.കൃഷ്ണൻ നായർ, മൂഴിയിൽ മന്ത്രി വി.എസ്. സുനിൽകുമാർ, ഡി.കെ. മുരളി എം.എൽ.എ, പഴകുറ്റിയിൽ കളക്ടർ കെ. ഗോപാലകൃഷ്ണൻ,​ പുത്തൻപാലത്ത് മുൻ സ്‌പീക്കർ എം. വിജയകുമാർ, വി.എസ് ശിവകുമാർ എം.എൽ.എ,കൊല്ലങ്കാവിൽ ഗ്രാമ വികസന കമ്മിഷണർ പത്മകുമാർ, പഴകുറ്റി, കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല് വി.ഐ.പി എന്നിവിടങ്ങളിൽ മന്ത്രി ഡോ.ടി.എം. ​തോമസ് ഐസക്, പാലോട് രവി, മാങ്കോട് രാധാകൃഷ്ണൻ, വി. ശിവൻകുട്ടി എന്നിവരും അഴിക്കോട്, മരുതിനകം എന്നിവിടങ്ങളിൽ മന്ത്രി കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.എസ് ശബരീനാഥൻ എം.എൽ.എ, കെ.എസ്. സുനിൽകുമാർ എന്നിവരും വഴയില, മുദിശാസ്താംകോട്, മാടവന, പഴയാറ്റിൻകര, കലാഗ്രാമം, കൂട്ടപ്പാറ, എട്ടാംകല്ല് എന്നിവിടങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.ദിവാകരൻ എം.എൽ.എ, മേയർ ശ്രീകുമാർ, വി.വി. രാജേഷ്, വി.കെ. പ്രശാന്ത് എം.എൽ.എ, അഡ്വ.ജി.ആർ അനിൽ,ഡോ.കെ.എൻ. ഹരിലാൽ, ആനാവൂർ നാഗപ്പൻ, ഡി.ജി.പി ലോക് നാഥ് ബഹ്റ, ആനാവൂർ നാഗപ്പൻ, ഡോ.ടി.എൻ സീമ,അഡ്വ.കരകുളം കൃഷ്ണപിള്ള എന്നിവരും ഉദ്ഘാടനം ചെയ്തു. ഉച്ചയ്ത്ത് രണ്ട് മണിയോടെ ഇന്നലത്തെ ശുചീകരണം അവസാനിച്ചു. തദ്ദേശ സ്വയംഭരണ മേധാവികളും കുടുംബശ്രീ, അംഗൻവാടി പ്രവർത്തകരും ആശ വോളന്റിയർമാരും ഹരിതകർമ്മ സേനാംഗങ്ങളും നേതൃത്വം നല്കി.

നേതൃത്വം

--------------------

ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ, ആനാട്, അരുവിക്കര, കരകുളം, പനവൂർ, വെമ്പായം, ഗ്രാമപഞ്ചായത്തുകൾ, ഹരിതകേരള മിഷൻ എന്നിവ സംയുക്തമായാണ് കിള്ളിയാർ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.

ശുചീകരണം : കരിഞ്ചാത്തിമൂല മുതൽ വഴയില പാലം വരെ

 ദൂരം : 22 കി.മീറ്റർ പ്രദേശവും 80 കി.മീറ്ററിലധികം വരുന്ന 31 കൈവഴികളിലും