തിരുവനന്തപുരം: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ 18ന് രാവിലെ 10 മുതൽ ഇൻ ഇന്റർവ്യൂ നടക്കും. ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.ടെക്/ എം.സി.എ (ഇലക്‌ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) യോഗ്യതയും ഹാർഡ്‌വെയർ ആൻഡ് നെറ്റ്വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് സോഫ്ട്‌വെയർ ആൻഡ് ഇംപ്ലിമെന്റേഷൻ പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: www.arogyakeralam.gov.in.