ടൈംടേബിൾ
18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (മേഴ്സിചാൻസ് - 2004, 2013 സ്കീം) പരീക്ഷകൾ ഗവ.കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ, തൈക്കാട്, കേരള യൂണിവേഴ്സിറ്റി കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ, തേവള്ളി, കൊല്ലം എന്നിവിടങ്ങളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/2013- 2016 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.