ബാലരാമപുരം:രാമപുരം ശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ ഇരുപത് ദിവസത്തെ വാർഷികോത്സവം തുടങ്ങി.നേർച്ചപൊങ്കാലയോടെ 29ന് സമാപിക്കും.ഇന്ന് വൈകുന്നേരം 6.30ന് സന്ധ്യാദീപാരാധന,​16ന് രാവിലെ 7ന് തിരുമുടി നിറപറയ്ക്ക് എഴുന്നെള്ളിപ്പ്,​രാത്രി 8ന് ഇടമനക്കുഴിയിൽ കളംകാവൽ,​ 17ന് വൈകിട്ട് 6.30 ന് സന്ധ്യാദീപാരാധന,​ 18ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​വൈകുന്നേരം 3.30 ന് നാരങ്ങാവിളക്ക്,​ 19 ന് കടകമ്പ് ദിക്കിലേക്ക് നിറപറയ്ക്ക് എഴുന്നെള്ളിപ്പ്,​ 20 ന് രാത്രി 8 ന് അതിയന്നൂർ കളംകാവൽ,​ മഹാശിവരാത്രിദിനമായ 21 ന് ഉച്ചക്ക് 12 ന് സമൂഹസദ്യ,​ വൈകുന്നേരം 6.45 ന് പുഷ്പാഭിഷേകം,​ രാത്രി 7.30 ന് സിനിമാപ്രദർശനം,​ 22 ന് രാത്രി 8.30 ന് കഥാപ്രസംഗം,​ 23 ന് രാത്രി 9 ന് കോമഡി മെഗോഷാ,​ 24 ന് വൈകുന്നേരം 6.45 ന് പുഷ്പാഭിഷേകം,​ രാത്രി 7.30 ന് വിളക്ക് കെട്ടോടുകൂടിയ ക്ഷേത്ര കളംകാവൽ,​ 25 ന് ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ,വൈകിട്ട് 3.30 ന് നാരങ്ങാവിളക്ക്,​വൈകിട്ട് 6.45 ന് പുഷ്പാഭിഷേകം,​ രാത്രി 8 ന് മെഗാഷോ,​ 26 ന് രാത്രി 8.30 ന് നാടകം നിഴൽ,​ 27ന് വൈകിട്ട് 6 ന് ഭക്തിഗാനമേള,​ രാത്രി 8 ന് പുഷ്പാഭിഷേകത്തോടുകൂടിയ വിശേഷാൽ കളംകാവൽ,​ 28 ന് ഉച്ചക്ക് 12 ന് സമൂഹസദ്യ,​ വൈകുന്നേരം 5.30 ന് വിദ്യാരാജഗോപാല പൂജ,​ രാത്രി 8.15 ന് ഗാനമേള,​ 29 ന് രാവിലെ 8.45 നും 9.10 നും മദ്ധ്യേ നേർച്ചപൊങ്കാല,​ 11.30 ന് പൊങ്കാല നിവേദ്യം,വൈകിട്ട് 4.30 ന് ഘോഷയാത്ര,​ ബാലരാമപുരം അഗസ്ത്യാർസ്വാമി ക്ഷേത്ര സന്നിധിയിൽ നിന്നും തിരുമുടി എഴുന്നെള്ളത്തോടുകൂടി രഥഘോഷയാത്ര,കുത്തിയോട്ടം,​താലപ്പൊലി,​കുംഭം,​ കാവടി എന്നിവ അകമ്പടി സേവിക്കും.തുടർന്ന് സഞ്ചരിക്കുന്ന ഗാനമേള.