വെള്ളറട: കിളിയൂരിന് സമീപം ചായംപൊറ്റയിൽ പാർക്കു ചെയ്തിരുന്ന ഗുഡ്സ് ഓട്ടോയിൽ നിന്ന് അഞ്ചര കിലോ കഞ്ചാവ് പിടിച്ചെടുത്തു.കഴിഞ്ഞദിവസം രാവിലെ ആറുമണിയോടെ അമരവിള എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.വാഹനഉടമയും സഹോദരനും ഒളിവിലാണ്.പാറശാലയിൽ പടിയിലായ യുവാവിനെ ചോദ്യം ചെയ്തതിലൂടെയാണ് ഗുഡ്സ് ഓട്ടോയിൽ കഞ്ചാവ് ശേഖരം കണ്ടെത്താനായത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വൻ സംഘങ്ങൾ അതിർത്തിമേഖലകളായ വെള്ളറട,പനച്ചമൂട്,കടുക്കറ,കന്നുമാംമൂട്,ചെറിയകൊല്ല തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയാണ്.വേണ്ടവിധത്തിലുള്ള നടപടികൾ എക്സൈസിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാറില്ലെന്ന് നാട്ടുകാർ പറയുന്നു.