വെള്ളറട: നെയ്യാറിലെ കരിപ്പയാറിന് കുറുകേ നിർമ്മിക്കുന്ന അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ നിർമ്മാണത്തിനായി ടെൻഡർ നടപടികൾ ആരംഭിച്ചു. നെയ്യാർ വന്യജീവി സങ്കേതവും പദ്ധതി പ്രദേശവുമായതിനാൽ നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ അനുമതി ആവശ്യമായിരുന്നു. പ്രാഥമീക അനുമതി ലഭിച്ച സാഹചര്യത്തിലാണ് ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്നത്. നെയ്യാറിനക്കരെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആയിരത്തോളം കുടുംബങ്ങൾ അവശേഷിക്കുന്ന ആദിവാസി മേഖലക്കും ടൂറിസം മേഖലയുടെ അനന്ത സാദ്ധ്യകൾക്കും 1. 5 കോടി ചെലവിൽ നിർമ്മിക്കുന്ന പാലം പ്രയോജനപ്പെടും.