veriaty-of-birds-at-akkul

തിരുവനന്തപുരം: മിഷൻ ആക്കുളം കായൽ പഠനറിപ്പോർട്ട് ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. മിഷൻ ആക്കുളം പ്രോജക്ടിന്റെ ഭാഗമായി സ്വസ്‌തി ഫൗണ്ടേഷൻ,​ ഇന്ത്യൻ എയർഫോഴ്സ്,​ എസ്.എൻ യുണൈറ്റഡ് മിഷൻ,​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്​സ് ആൻഡ് ഇൻഡസ്ട്രി,​ ടി.എം. ജേക്കബ് ഫൗണ്ടേഷൻ,​ സരസ്വതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,​ കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് വിഭാഗം തലവൻ ഡോ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള ജൈവ വൈവിദ്ധ്യ പഠനം, വിനോദ് .പി.ജെ, നളിനകുമാർ, രമ്യ .വി.ആർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആക്കുളം പഠനറിപ്പോർട്ട്, പക്ഷിനിരീക്ഷകൻ അശ്വിൻ ബി. രാജ് തയ്യാറാക്കിയ പക്ഷികളുടെ പഠന റിപ്പോർട്ട്​ എന്നിവയാണ് ഇതിലുള്ളത്. അപൂർവ പക്ഷികളായ കുങ്കുമക്കുരുവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള നിവേദനവും കൈമാറി. വി. ശിവൻകുട്ടി, എസ്. ഗോപിനാഥ്, എയർഫോഴ്​സ്​ ഗ്രൂപ്പ് ക്യാപ്ടൻ എസ്. ഗിരീഷ്, രഘുചന്ദ്രൻ നായർ, ചന്ദ്രസേനൻ നായർ, ക്യാപ്ടൻ കൃഷ്‌ണമേനോൻ, പി.ജി. വിനോദ്, എസ്. നളിനകുമാർ, വി.ആർ. രമ്യ, ഹാൻഷി വി.വി. വിനോദ് കുമാർ, ഗോകുൽ ഗോവിന്ദ്, ആർ. ഹരികൃഷ്‌ണൻ, അശ്വിൻ ബി രാജ്, ആദർശ് പ്രതാപ്, മോഹൻപിള്ളൈ, എബി ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആക്കുളം കായലിന്റെ പഠനറിപ്പോർട്ടോടെ മിഷൻ ആക്കുളത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. രണ്ടാംഘട്ടമായ ബോധവത്കരണ ക്ലാസുകൾ അടുത്ത മാസം ആരംഭിക്കുമെന്നും തുടർന്ന് ക്ലീൻഷിപ്പ് ഡ്രൈവ് നടപടികൾ ആരംഭിക്കുമെന്നും മിഷൻ ആക്കുളം ജനറൽ കൺവീനർ വി. ശിവൻകുട്ടിയും കോ ഓർഡിനേറ്ററും സ്വസ്‌തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ എബി ജോർജും പറഞ്ഞു.

ഫോട്ടോ: മിഷൻ ആക്കുളം പഠനറിപ്പോർട്ട് മന്ത്രി കടകംപള്ളി

സുരേന്ദ്രന് അംഗങ്ങൾ കൈമാറുന്നു