കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവവും കോലത്തുകര ലക്ഷദീപവും ശിവരാത്രി ദിനമായ 21 ന് നടക്കും. വൈകിട്ട് 6.30 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ലക്ഷ ദീപത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനാകും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ കൗൺസിലർമാരായ ശിവദത്ത്, പ്രതിഭ ജയകുമാർ, സുനിചന്ദ്രൻ, മേടയിൽ വിക്രമൻ, കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ, മനോരമ സീനിയർ റിപ്പോർട്ടർ ടി.ബി. ലാൽ, മാതൃഭൂമി സ്പെഷ്യൽ കറസ്‌പോണ്ടന്റ് കെ.എസ്. വിപിനചന്ദ്രൻ, കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ആർ. അജയകുമാർ, ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തും. കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. എസ്. സതികുമാർ നന്ദിയും പറയും.

21 ന് രാവിലെ 5.30ന് ഗുരുപൂജ. 6ന് ഉഷ പൂജ തുടർന്ന് അഖണ്ഡ നാമജപാരംഭം. 8ന് പന്തീരടിപൂജ. 8.30 ന് രുദ്ര കലശപൂജ. 11ന് കലശം, എഴുന്നള്ളത്ത്,അഭിഷേകം.വൈകിട്ട് 6.30 ന് ലക്ഷദീപം തെളിക്കൽ. 7 ന് ഗുരുപൂജ. 7.30 ന് സമൂഹ സഹസ്രനാമാർച്ചന.8.30 ന് പുഷ്‌പാഭിഷേകം. രാത്രി 10 ന് കള്ളിക്കാട് സുവർണകുമാർ നടത്തുന്ന പ്രഭാഷണം. 12.30 മുതൽ ഭക്തിഗാനമേള. 22 ന് വെളുപ്പിന് 5.10 ന് ഇളനീർ അഭിഷേകം. 6.20 ന് അഖണ്ഡ നാമജപ സമാപ്തി.