തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 19 മുതൽ ഡൗൺലോഡ് ചെയ്യാം. മാർച്ച് 10 മുതൽ 26 വരെയാണ് പരീക്ഷ. 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. 2,16,059 ആൺകുട്ടികളും 2,06,288 പെൺകുട്ടികളും..
മലയാളം മീഡിയത്തിൽ 2,17,184 പേരും ഇംഗ്ലീഷ് മീഡീയത്തിൽ 2,01,259 പേരും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളിൽ തമിഴ് (2377), കന്നട (1527) വിദ്യാർത്ഥികളുണ്ട്. 1749 പേർ പ്രൈവറ്റായി പരീക്ഷയെഴുതുന്നു.. മോഡൽ പരീക്ഷ ഇന്നലെ ആരംഭിച്ചു. 20 ന് അവസാനിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 2 ന് ആരംഭിച്ച് 23 ന് അവസാനിക്കും.