karikkaokm

തിരുവനന്തപുരം :കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ഉത്സവ മഹാമഹത്തിനുള്ള ഒരുക്കങ്ങൾക്ക് വേഗം കൂടുന്നു.

വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ അവലോകനയോഗം ചേർന്നു. സമയബന്ധിതമായി പണികൾ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഉത്സവ ദിവസങ്ങളിൽ ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ ഹൈവേയുമായി ബന്ധിപ്പിച്ച് പാർവതി പുത്തനാറിന് കുറുകെ സജ്ജമാക്കുന്ന രണ്ട് താത്കാലിക പാലങ്ങളുടെ നിർമ്മാണം മാർച്ച് 27ന് മുമ്പ് പൂർത്തിയാക്കാൻ ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തീരുമാനങ്ങൾ

പരീക്ഷാക്കാലമായതിനാൽ ശബ്‌ദ നിയന്ത്രണം കർശനമാക്കും

ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും

ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ ടാറിംഗും അറ്റകുറ്റപണികളും വേഗത്തിലാക്കും

അന്നദാനം നടക്കുന്ന മാർച്ച് 27മുതൽ ഏപ്രിൽ 3 വരെ, പ്രതിദിനം കാൽ ലക്ഷം ലിറ്റർ വെള്ളം വാട്ടർ അതോറിട്ടി ലഭ്യമാക്കും

നിശ്ചയിച്ച സ്ഥലങ്ങളിൽ ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തും

ക്ഷേത്ര പരിസരത്തുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നു 50പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കും

പൊങ്കാലയ്ക്ക് വേണ്ടി ശുദ്ധജലം ശേഖരിക്കാൻ ടാങ്കുകളും മറ്റും ജില്ലാ ഭരണകൂടം ലഭ്യമാക്കും

നഗരസഭയും ആവശ്യമായ വാട്ടർ ടാങ്കുകൾ നൽകും

പൊങ്കാലയോടനുബന്ധിച്ച് സപ്ളൈകോയുടെ മൊബൈൽ വാഹന സർവീസ് ലഭ്യമാക്കും

ഫുഡ് സ്റ്റേഫ്ടി ഡിപ്പാർട്ട്മെന്റിന്റെ കർശന പരിശോധന ഉണ്ടാകും

മെഡിക്കൽ ടീമിന്റെയും 108 ആംബുലൻസുകളുടെ സേവനം ഉറപ്പ് വരുത്തും

 ഏപ്രിൽ 4, 5 തീയതികളിൽ ഫയർഫോഴ്സ് സേവനം ലഭ്യമാക്കും

ഏപ്രിൽ 4, 5 തീയതികളിൽ പാസഞ്ചർ ട്രെയിനുകൾക്ക് കൊച്ചുവേളിയിൽ സ്റ്റോപ്പ് അനുവദിപ്പിക്കും

തിരുവനന്തപുരത്തു നിന്നും,സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്നും കൂടുതൽ ബസ് സർവീസുകൾ

ചെയിൻ സർവീസുകൾക്കായി 200 ബസ് അനുവദിക്കാൻ നിർദേശം നൽകി

ഉത്സവ മേഖലയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും

 രഥം കടന്നു പോകുന്ന വീഥികളിലെ ലൈൻ കമ്പികൾ ഉയർത്തും

ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര പരിസരം ശുചീകരിക്കാൻ കൂടുതൽ താത്കാലിക ജീവനക്കാരെ നിയോഗിക്കും

പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് മൊബൈൽ ടോയ്‌ലെറ്റ് സംവിധാനം ഒരുക്കും

സുരക്ഷാ വലയം

ക്ഷേത്രത്തിൽ പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കും

പുറത്തെഴുന്നള്ളത്ത് നടക്കുന്ന ദിവസങ്ങളിലും പൊങ്കാല ദിവസമായ ഏപ്രിൽ 5നും സായുധ പൊലീസിനെയും വനിതാപൊലീസിനെയും വിന്യസിക്കും

സി.സി.ടിവി കാമറകളും എയിഡഡ് പോസ്റ്റുകളും സ്ഥാപിക്കും

ട്രാഫിക് എ.സിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ഹൈവേയിലെ ഗതാഗത നിയന്ത്രണം അവലോകനം ചെയ്യും