തിരുവനന്തപുരം: ലോട്ടറി വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ 48 മണിക്കൂർ നിരാഹാര സത്യഗ്രഹം വി.എസ്. ശിവകുമാർ എം.എൽ.എ നാരാങ്ങാനീര് നൽകി അവസാനിപ്പിച്ചു. എം.എൽ.എമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി തോമസ്, എം. വിൻസെന്റ്, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ഭാരവാഹികളായ തമ്പാനൂർ രവി, പി.സി വിഷ്ണുനാഥ്, ടി. ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ. സുരേഷ്ബാബു, പ്രതാപ ചന്ദ്രൻനായർ,ഗോപാലകൃഷ്ണ കാരണവർ, ആറ്റിങ്ങൽ അജിത് കുമാർ, ലജീവ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.