1

നെയ്യാറ്റിൻകര: വെങ്ങാനൂർ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയെ ടിപ്പർ ലോറി ഡ്രൈവർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ എബിനെ (17 )​ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തുള്ള കനാലിൽ കുളിച്ച് കയറുന്നതിനിടെ മദ്യലഹരിയിലെത്തിയ ടിപ്പർ ഡ്രൈവറായ കുഞ്ചു എന്ന ശരൺ വിദ്യാർത്ഥിയെ വടികൊണ്ട് തലയ്‌ക്ക് അടിക്കുകയും മാരകമായി മുറിവേല്പിക്കുകയുമായിരുന്നു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു.

ഫോട്ടോ: നെയ്യാറ്റിൻകര ജനറൽസ ആശുപത്രിയിൽ

ചികിത്സ തേടിയ എബിൻ