തിരുവനന്തപുരം: ബ‌ഡ്‌ജറ്റിൽ ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസം നടത്തും. രാവിലെ 10.30ന് ഒ. രാജഗോപാൽ എം.എൽ.എ ഉപവാസം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ബി.ജെ.പി ജനപ്രതിനിധികളും നേതാക്കളുമടക്കം നൂറുകണക്കിന് പേർ ഉപവാസത്തിൽ പങ്കെടുക്കും. ഉപവാസത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ വാഹന പ്രചാരണ ജാഥ പര്യടനം നടത്തി. മാലിന്യ പ്രശ്‌നത്തിലും ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങളിലും സർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നത്. ജില്ലയ്ക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വി.വി. രാജേഷ് അറിയിച്ചു.