കുഴിത്തുറ: തമിഴ്നാട് ഫിഷറിസ് വകുപ്പ് മുൻ മന്ത്രിയും പദ്മനാഭപുരം മുൻ എം.എൽ.എയുമായിരുന്ന കെ.പി രാജേന്ദ്ര പ്രസാദ് (62) നിര്യാതനായി.ശാരീരിക അസ്വസ്ഥതകൾ കാരണം തിരുവനന്തപുരതുള്ള സ്വകാര്യ ആശുപത്രിയിൽ ഏറെനാളായി ചികിതിസയിലായിരുന്നു. കന്യാകുമാരി ജില്ലയിലെ തക്കല പദ്മനാഭപുരം പനവിള ജേക്കബ് കോമ്പൗണ്ട് സ്വദേശി പൊൻപിള്ളയാണ് പിതാവ്.