പാലോട് : പാലോട് കാർഷിക കലാമേളയുടെ ഭാഗമായി 'മാധ്യമങ്ങളും നവമാദ്ധ്യമങ്ങളും'എന്ന വിഷയത്തിൽ മാദ്ധ്യമസെമിനാർ നടത്തി.എം.പി വേണുകുമാറിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി.വി. മുരുകൻ ഉദ്‌ഘാടനം ചെയ്തു.ഭരതന്നൂർ ഷമീർ,വിജേഷ് ചൂടൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.വി.എസ്.പ്രമോദ്,മനോജ് മാധവൻ,മേള ജനറൽ സെക്രട്ടറി ഇ.ജോൺകുട്ടി,ചെയർമാൻ എം.ഷിറാസ്ഖാൻ,ജി.കൃഷ്ണൻകുട്ടി,പി.രജി,എസ്.പാപ്പച്ചൻ,അനസ് തോട്ടംവിള, അമ്പു എസ്.നായർ,ടി.എസ് ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.മാദ്ധ്യമ പ്രവർത്തകരായ ബി.സുനിൽരാജ്, തെന്നൂർ ബി.അശോക്,ആർ.ഗോപകുമാർ,അനിൽ കരുപ്പൂരാൻ,ജിജി.ഡി.ഐ,ശരത് നന്മ,സന്തോഷ്‌കുമാർ,മുഹമ്മദ് ഷിബു എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.മേള കൺവീനർ എസ്.ടി.ബിജു സ്വാഗതം പറഞ്ഞു.