പാറശാല: സ്‌കൂൾ പരിസരത്ത് കഞ്ചാവ് ചില്ലറ വില്പന നടത്തിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി പാറശാല പൊലീസിന്റ പിടിയിൽ. ചെമ്പൂര് ചെക്കിട്ടവിളാകം വീട്ടിൽ അനന്തു വിനയൻ (വിജയൻ 22) ആണ് പിടിയിലായത്. ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി'കോളേജിലെ ബിരുദ വിദ്യാർത്ഥിയായ ഇയാൾ കോളേജിന് സമീപത്തായി പ്രവർത്തിക്കുന്ന വി.ടി.എം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കഞ്ചാവ് ചില്ലറ വില്പന നടത്തവെയാണ് പാറശാല എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖരനും സംഘവും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.