തിരുവനന്തപുരം :ഇന്ത്യയിലെ ശുചിത്വ നഗരങ്ങളുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. നഗരസഭ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ പരിപാടി രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളജിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ഇന്ന് 11.30ന് നടക്കുന്ന പ്ലീനറി സെഷനിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും നാളെ 2.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും സംസാരിക്കും. തിങ്കളാഴ്ച രാവിലെ 11.30ന് സമാപന സമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർ പേഴ്സൺ ഡോ. ടി.എൻ. സീമ അദ്ധ്യക്ഷത വഹിക്കും.