aruvippuram
photo

അരുവിപ്പുറം :സവർണ്ണ മേധാവിത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പോരാട്ടം നടത്തിയ ഗുരുദേവൻ സൃഷ്ടിച്ചത്.നാടിന്റെ നവോത്ഥാന ചരിത്രം കൂടിയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠയുടെ 132-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച്

നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിന് ഗുരു നൽകിയ പ്രാധാന്യം ഉൾക്കൊണ്ടാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാക്കിയത് വഴി ബഹുദൂരം മുന്നേറിയ കേരളം വിദ്യാഭ്യാസ രംഗത്ത് ഇന്ന് രാജ്യത്തിന് മാതൃകയാണ്. സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം നാല് ലക്ഷം വിദ്യാർത്ഥികളാണ് പുതുതായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ കൂടിയത്.. ശ്രീനാരായണ കോളേജിന്റെ പടവുകളിൽ നിന്നാർജ്ജിച്ച കരുത്തും ആത്മവിശ്വാസവുമാണ് ഇന്ത്യൻ പാർലമെന്റിന്റെ പടവുകൾ വരെ കയറാൻ തനിക്ക് അനുഗ്രഹമായതെന്നും മന്ത്രി പറഞ്ഞു.

കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, നഗരസഭ ഡെപ്യൂട്ടി മേയർ.രാഖി രവികുമാർ,ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, അരുവിപ്പുറം പ്രചാര സഭ ചീഫ് കോർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു.