rima

മുംബൈ: നടി റിമ കല്ലിങ്കൽ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 'സിന്ദഗി ഇൻ ഷോർട്' എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. 'സണ്ണി സൈഡ് ഊപർ' എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപർ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാൽ, ഗൗതം ഗോവിന്ദ് ശർമ്മ, പുനർവാസു നായിക്, രാകേഷ് സെയിൻ, എന്നിവരാണ് മറ്റ് വീഡിയോകൾ സംവിധാനം ചെയ്യുന്നത്.

സഞ്ജയ് കപൂർ, ഇഷ തൽവാർ തുടങ്ങി നിരവധി പേരാണ് സീരിസിൽ അഭിനയിക്കുന്നത്. സിഖ്യ എന്റർടെയിൻമെന്റ് ആണ് സീരിസുകളുടെ നിർമാണം. 'ഛാജു കേ ദഹി ഭല്ലേ', 'നാനോ സോ ഫോബിയ', 'സ്വാഹ', 'പിന്നി', 'സ്ലീപ്പിംഗ് പാർട്ണർ', 'താപ്പട്' എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഫ്ളിപ്കാർട്ട് വിഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഫെബ്രുവരി 19നാണ് സീരിസ് പുറത്തുവിടുന്നത്.