കല്ലമ്പലം: മടവൂർ തുമ്പോട് സി.എൻ.പി.എസ് ഗവ. എൽ.പി.എസിൽ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രത്തോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലാക്കുക എന്ന ലക്ഷ്യത്തോടെ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ്. രജിത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിന എന്നിവർ സംസാരിച്ചു.