കല്ലമ്പലം: മുത്താന പണയിൽ ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവവും 10-ാമത് പ്രതിഷ്ടാ വാർഷികവും 22ന് രാവിലെ 8ന് കൊടിയേറും. പ്രത്യേക പൂജകൾക്ക് പുറമേ എല്ലാ ദിവസവും 11.40ന് അന്നദാനം, 22ന് രാത്രി 7.30ന് നൃത്ത സംഗീത വിസ്‌മയം. 23ന് രാത്രി 8ന് നാട്യമയൂരം. 24ന് രാവിലെ 9ന് നാഗരൂട്ട്, രാത്രി 8ന് കരോക്കെ ഗാനാഞ്ജലി. 25ന് രാത്രി 8ന് നാടകം. 26ന് രാത്രി 8ന് കലാസന്ധ്യ. 27ന് രാത്രി 8ന് നാട്യവിസ്‌മയം. 28ന് രാവിലെ 6.30ന് ഉരുൾ സന്ധിപ്പ്, 8ന് സമൂഹപൊങ്കാല, 9ന് കഞ്ഞിസദ്യ, വൈകിട്ട് 4ന് ആനപ്പുറത്ത് എഴുന്നെള്ളിപ്പ്, 5.45ന് ക്ഷേത്രസന്നിധിയിൽ മേളപ്പെരുമ, രാത്രി 8ന് ഗാനമേള.