കല്ലമ്പലം:തോട്ടയ്ക്കാട് വെട്ടിമൺകോണം കളിവിളാകം ശ്രീ ഭദ്രാദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും 22ന് തുടങ്ങി 28ന് സമാപിക്കും.പ്രത്യേക ക്ഷേത്ര പൂജകൾക്ക് പുറമേ 22ന് രാവിലെ 10.45ന് അരിയിടൽ ചടങ്ങ്,11.30ന് നാഗരുപൂജ,രാത്രി 8ന് തോറ്റംപാട്ട്. 23ന് രാത്രി 8.30ന് ചമയവിളക്ക്,24ന് രാത്രി 8ന് ചമയവിളക്ക്, 25ന് ഉച്ചയ്ക്ക് 12.30ന് മംഗല്യ സദ്യ, രാത്രി 7ന് മാലപ്പുറം പാട്ട്,തുടർന്ന് തിരു മംഗല്യം, 9.30ന് കാപ്പിസദ്യ. 26ന് രാത്രി 7ന് കൊന്നുതോറ്റുപാട്ട്,27ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 8ന് ചമയവിളക്ക്,28ന് രാവിലെ 9ന് സമൂഹപൊങ്കാല,ഉച്ചയ്ക്ക് 12ന് മാടൻ ഊട്ട്,12.30ന് സമൂഹസദ്യ,വൈകിട്ട് 6ന് മേജർസെറ്റ് പഞ്ചാരിമേളം.