തിരുവനന്തപുരം: റിസോഴ്സ് അദ്ധ്യാപകരെ തസ്‌തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തുക, ശമ്പളം വർദ്ധിപ്പിക്കുക, തുല്യജോലിക്ക് തുല്യവേതനം ലഭ്യമാക്കുക, ഖാദർ കമ്മിഷൻ റിപ്പോർട്ട്, ഭിന്നശേഷി സൗഹൃദ വിദ്യാലയം നയങ്ങൾ എന്നിവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. കെ.ആർ.ടി.എ സംസ്ഥാന പ്രസിഡന്റ് ബിനുകുമാർ കെ.എസ് അദ്ധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എം.എ. അജിത് കുമാർ,​ ജനറൽ സെക്രട്ടറി കെ.കെ. വിനോദൻ,​ നേതാക്കളായ ആർ. സുനിത,​ എൽദോ ജോൺ,​ സജിൻ കുമാർ,​ ബി. ഗിരീശൻ,​ കെ. സിന്ധു,​ എസ്. കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു.