കുഴിത്തുറ: നാഗർകോവിൽ കളക്ടറേറ്രിലുള്ള ജില്ലാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയിൽ നിന്ന് വിജിലൻസ് 1. 36ലക്ഷം രൂപ പിടിച്ചെടുത്തു. കന്യാകുമാരി ജില്ലാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ കുമുദ കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇത്. വിജിലൻസ് ഡി.എസ്.പി മതിയഴകന്റെ നേതൃത്വത്തിൽ ഓഫീസിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. കുമുദയുടെ മേശയിൽ നിന്നാണ് രൂപയും രേഖകളും പിടിച്ചെടുത്തത്.കുമുദയുടെ പേരിൽ കേസെടുത്തു.