ചിറയിൻകീഴ്: ശാർക്കര പൊങ്കാലയോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ചിറയിൻകീഴ് താലൂക്ക് ബ്രാഞ്ച് പ്രഥമ ശുശ്രൂഷ കേന്ദ്രവും ആംബുലൻസ് സേവനവും നടപ്പിലാക്കി. ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ, ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്റർ, വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് അമർ ഹോസ്പിറ്റൽ എം.ഡി ഡോ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാനും ജില്ലാ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ ഹരി ജി.ശാർക്കരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അജിത് കുമാർ, പ്രൊജക്റ്റ് ഓഫീസർ സുരേഷ് (ഡൽഹി), സ്റ്റേറ്റ് പി.ആർ.ഒ യും ജില്ലാ ബ്രാഞ്ച് അംഗവുമായ ജി.പത്മകുമാർ, ജില്ലാ സെക്രട്ടറി ആർ.ജയകുമാർ, ജില്ലാ ബ്രാഞ്ച് അംഗവും ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ആറ്റിങ്ങൽ ദാനശീലൻ, താലൂക്ക് സെക്രട്ടറി മധുകുമാർ, ഉപദേശക സമിതി പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി അജയകുമാർ, വൈ.ആർ.സി, ജെ.ആർ.സി മെമ്പർമാർ, കോഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. പരിക്കും ബോധക്ഷയവും സംഭവിച്ച നിരവധി ഭക്തരെ പൊങ്കാല പറമ്പിൽ നിന്ന് റെഡ് ക്രോസ്സിന്റെ വോളണ്ടിയർമാർ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലെത്തിച്ചു.