bud

വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി നടന്നുന്ന സ്പെഷ്യൽ സർവീസ് ആരംഭിച്ചു. ക്ഷേത്ര കവാടത്തിന് നടന്ന ചടങ്ങിൽ സ്പെഷ്യൽ സർവീസുകളുടെ ഫ്ലാഗ് ഓഫ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.എ. ബൈജു നിർവഹിച്ചു.ചടങ്ങിൽ ഡെസ്റ്റിനേഷൻ ബോർഡുകളുടെ കൈമാറ്റം വെഞ്ഞാറമൂട് പൊലീസ് സബ് ഇൻസ്പക്ടർ കെ.വി. ബിനീഷ് ലാൽ നിർവഹിച്ചു.കെ.എസ്.ആർ.ടി.സി അസി. ട്രാൻസ്പോർട്ട് ഓഫീസർ ബി.എസ്. ഷിജു, പി. വാമദേവൻ പിള്ള, വയ്യേറ്റ് ബി. പ്രദീപ്, എം.വി. സോമൻ, കാഞ്ഞിരംപാറ സുരേഷ്, ബേബി വലിയകട്ടയ്ക്കാൽ, ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.