തിരുവനന്തപുരം: ഷാജിൽ അന്ത്രു രചിച്ച 'ഏയ്' എന്ന കഥയ്ക്ക് ലോകത്തിലെ ഏറ്റവും ഹ്രസ്വമായ കഥയെന്ന അംഗീകാരം ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് നൽകി. ലോകത്തിലെ ഏറ്റവും ഹ്രസ്വ കഥയാണെന്ന് അവകാശപ്പെടുന്ന ഏണസ്റ്റ് ഹെമിംഗ്വോ എഴുതിയ ആറ് വാക്കുള്ള കഥയെ മറികടന്നാണ് പുരസ്കാരം. ഷാജിൽ അന്ത്രുവിന്റെ ഈ ചെറിയ കഥയിൽ ഇതിവൃത്തം, കഥാപാത്രങ്ങൾ, സംഭവിക്കുന്ന സമയം, ഭാഷ എന്നിവ വായനക്കാരനു മനോധർമ്മം അനുസരിച്ചു സ്വീകരിക്കാമെന്ന രീതിയിലാണ് രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന് കവർ പേജ് സൃഷ്ടിച്ചത് ഷാജിൽ അന്ത്രുവിന്റെ മകൾ റോഷ്നിയാണ്.