udgadanam

വക്കം: നവീകരിച്ച വക്കം സി. കൃഷ്ണ വിലാസം ഗ്രന്ഥശാല മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് പത്തു ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ. ഷൈലജാ ബീഗം അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.വി. സുരേന്ദ്രൻ ആമുഖ പ്രസംഗം നടത്തി. ഗ്രന്ഥശാലയ്ക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്ത വെണ്മണക്കൽ വി. സുമേധനെ ചടങ്ങിൽ അനുമോദിച്ചു. ഇരുപതു വർഷം ഗ്രന്ഥശാലയുടെ സെക്രട്ടറിയായി സേവനം നടത്തിയ വി. ശിശുപാലനെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആദരിച്ചു. വക്കം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എസ്. വേണുജി മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാജേന്ദ്രൻ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.വി. മോഹൻദാസ് സ്വാഗതവും ജോ. സെക്രട്ടറി. എസ്. ബിജു കൃതജ്ഞതയും പറഞ്ഞു.