ചുമർചിത്ര രചനാ മത്സരം
തിരുവനന്തപുരം: ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാർച്ച് ഒന്നു മുതൽ അഞ്ചുവരെ ജില്ലയിൽ നടത്തുന്ന ചുമർചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്ന ടീമുകൾക്ക് 2000 രൂപ വീതം ചെലവിനത്തിൽ നൽകും. വിജയികൾക്ക് 5,000 രൂപ സമ്മാനം ലഭിക്കും. ഫോൺ: 7510724810, 9446448106.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ പ്രവർത്തിക്കുന്ന ഒ.ആർ.സി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു/അംഗീകൃത ബി.എഡ്/ബിരുദം, ഒ.ആർ.സിക്ക് സമാനമായ പദ്ധതികളിലെ മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നീ യോഗ്യതകളുള്ള തിരുവനന്തപുരം ജില്ലക്കാർക്ക് അപേക്ഷിക്കാം. 21,850 രൂപയാണ് പ്രതിഫലം.
താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവസഹിതം നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ application.tvmdcpu2019@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി 29. കൂടുതൽ വിവരങ്ങൾക്ക്:www.wcd.kerala.gov.in. ഫോൺ: 0471-2345121.
(പി.ആർ.പി. 134/2020)
പാരാമെഡിക്കൽ സ്റ്റാഫ് നിയമനം
തിരുവനന്തപുരം: ജില്ലയിൽ ഫിഷറിസ് വകുപ്പ് നടപ്പിലാക്കുന്ന മറൈൻ ആംബുലൻസ് പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ പാരാമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ജനറൽ നഴ്സിംഗ് കോഴ്സ് പാസായ തിരുവനന്തപുരം ജില്ലക്കാരായ പുരുഷന്മാർക്ക് പങ്കെടുക്കാം. രണ്ടു വർഷത്തെ കാഷ്വാലിറ്റി പ്രവർത്തനപരിചയമുള്ളവർക്കും ഓഖി ദുരന്തബാധിത/മത്സ്യതൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന ലഭിക്കുമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നി തെളിയിക്കുന്ന രേഖകൾ സഹിതം 19 ന് രാവിലെ 11ന് കമലേശ്വരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0471-2450773.