കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് പന്തുവിള തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് അന്നദാനം. ഇന്ന് രാത്രി 8ന് തൃക്കൊടിയേറ്റ്, തുടർന്ന് ആകാശ ദീപക്കാഴ്ച. 17ന് രാത്രി 7ന് ഭജന. 18ന് രാത്രി 7.30ന് സിനിമാറ്റിക് ഡാൻസ് ആൻഡ് മാജിക് ഷോ. 19ന് രാത്രി 7ന് തോട്ടയ്‌ക്കാട് ബഡ്സ് സ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 20ന് രാത്രി 8ന് നൃത്തനാടകം. 21ന് രാവിലെ 8.30ന് സമൂഹ പൊങ്കാല, 10ന് ആത്മീയ പ്രഭാഷണം, രാത്രി 7ന് സംഗീതസദസ്, 9.30ന് ഗാനമേള, 12ന് ശിവരാത്രിപൂജ, 1ന് കഥാപ്രസംഗം. 22ന് രാത്രി 7ന് കരോക്കെ ഗാനമേള, 9ന് പള്ളിവേട്ട. സമാപന ദിവസമായ 23ന് രാവിലെ 8ന് നിറപറ, വൈകിട്ട് 4ന് ഘോഷയാത്ര, 5.30ന് ആത്മീയ പ്രഭാഷണം, രാത്രി 7ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, രാത്രി 9.30ന് ആകാശ ദീപക്കാഴ്ച.