വെള്ളനാട്: വെള്ളനാട് മുണ്ടേല വലിയതൃക്കോവിൽ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 21ന് സമാപിക്കും. ഇന്ന് രാത്രി 7ന് പ്രഭാഷണം. 17ന് വൈകിട്ട് 7.30ന് ഭഗവതിസേവ,​ നൃത്ത സന്ധ്യ. 18ന് രാത്രി 7ന് പുഷ്പാഭിഷേകം,​ 7.30ന് ഭക്തിഗാനസുധ. 19ന് രാത്രി 8ന് നൃത്തോൽസവം. 20ന് രാത്രി 8.30ന് ഭഗവതി സേവ. 21ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,​ വൈകിട്ട് 3ന് ആറാട്ട് എഴുന്നള്ളത്ത്,​ 7.45ന് ഭഗവതി സേവ,​ 9മുതൽ യാമപൂജ.