വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാറ്റ് മുക്ക് പമ്പ് ഹൗസിലെ മോട്ടോർ തകരാർ കാരണം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ടാങ്കറിൽ അടിയന്തരമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ അറിയിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അടിയന്തര സഹായമായി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് മോട്ടോർ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും പ്രസിഡന്റ് പറഞ്ഞു.