psc

അർഹതാനിർണ്ണയ പരീക്ഷ

കാറ്റഗറി നമ്പർ 10/2019 വിജ്ഞാപന പ്രകാരം വിവിധ സർക്കാർ വകുപ്പുകൾ, സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സ്വകാര്യ എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, സ്വകാര്യ സ്‌കൂളുകൾ, കോളേജുകൾ, സ്വകാര്യ ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുവേണ്ടി നടത്തുന്ന അറ്റൻഡേഴ്സ് ടെസ്റ്റിന്റെ അർഹതാനിർണ്ണയ പരീക്ഷ 28 ന് രാവിലെ 8.30 നും 10.30 നും രണ്ട് സെഷനുകളായി ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പരിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി. യുടെ നാല് ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. സിലബസ്, ടൈംടേബിൾ എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും.

അഭിമുഖം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 403/17 വിജ്ഞാപന പ്രകാരം ഫാം സൂപ്രണ്ട് തസ്തികയിലേക്ക് 26 ന് രാവിലെ 9.30 നും, 27 ന് രാവിലെ 11.30 നും, 28 ന് രാവിലെ 9.30 നും 12 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, മൊബൈൽ എസ്.എം.എസ് ആയി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471- 2546325).

ഒ.എം.ആർ. പരീക്ഷ
ജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 83/19, 84/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (നേരിട്ടുളള നിയമനം, ജലസേചന വകുപ്പിലെ ജീവനക്കാരിൽ നിന്നുമാത്രം നേരിട്ടുളള നിയമനം) തസ്തികയിലേക്ക് 26 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
തൊഴിൽ വകുപ്പിൽ കാറ്റഗറി നമ്പർ 126/18 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് 27 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.