തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്രകലാജാഥ നാളെ വൈകിട്ട് 6ന് ശംഖുംമുഖത്ത് സമാപിക്കും. സമാപനസമ്മേളനം പ്രൊഫ.വി.എൻ. മുരളി ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ' ഇന്ത്യൻ ഭരണഘടനയും പൗരത്വ ഭേദഗതി നിയമവും ' എന്ന വിഷയത്തിൽ ഡോ.എ. സുഹൃത് കുമാർ പ്രഭാഷണം നടത്തും. തുടർന്ന് ജാഥാസ്വീകരണവും നാടകാവതരണവും നടക്കും.