വർക്കല: താലൂക്ക് ആശുപത്രിക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന ബങ്ക് കട നഗരസഭ നീക്കം ചെയ്‌തു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചെലവഴിച്ച് താലൂക്ക് ആശുപത്രിയിൽ പ്രവേശന കവാടം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ബങ്ക് നീക്കം ചെയ്‌തത്. ബങ്ക് കട താത്കാലികമായി മാറ്റി സ്ഥാപിക്കണമെന്ന് കടയുടമയ്ക്ക് നേരത്തെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കടയുടമ കോടതികളിലും ട്രൈബൂണലുകളിലും പരാതി നൽകിയെങ്കിലും അനുകൂല വിധി കിട്ടിയില്ല. തുടർന്നാണ് നഗരസഭയുടെ റവന്യൂസംഘം ബങ്ക് കട നീക്കം ചെയ്‌തത്.