മുടപുരം: സംസ്ഥാന സർക്കാരും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം 'എന്ന മുദ്രാവാക്യവുമായി തൊണ്ണൂറു ദിന തീവ്രയജ്ഞ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ വിമുക്തി ജ്വാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, കെ. ഗോപിനാഥൻ, എസ്.ആർ. കവിത, സിന്ധു. സി. പി, ലളിതാംബിക, ദീപാ സുരേഷ്, സെക്രട്ടറി ജി.എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, കേന്ദ്ര സെൻസർ ബോർഡ് മെമ്പർ അനിൽ പ്ലാവോട്, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ രവീന്ദ്രൻ, സന്തോഷ് കുമാർ, സിവിൽ ഓഫീസർ ബിനേഷ്, വനിതാ ഓഫീസർ സിമി എന്നിവർ പങ്കെടുത്തു.