prd

ജൈവവൈവിദ്ധ്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2019 ലെ ജൈവവൈവിദ്ധ്യ പുരസ്‌കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും, അനുബന്ധ രേഖകളും മാർച്ച് 10ന് വൈകിട്ട് അഞ്ചിന് മുൻപ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്, കൈലാസം, റ്റി.സി.4/1679(1), നം.43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org യിൽ ലഭിക്കും. ഫോൺ: 0471-2724740.

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് റിന്യൂവലിന് അപേക്ഷിക്കാം
തിരുവനന്തപുരം:കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ നിർദ്ദേശ പ്രകാരം 2008-09 മുതൽ 2014-15 അദ്ധ്യയന വർഷം വരെ (മാനുവൽ അപേക്ഷ) സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പുതുക്കുന്നതിന് അപേക്ഷിക്കാം. തുടർന്നുള്ള വർഷങ്ങളിൽ റിന്യൂവൽ അപേക്ഷ സമർപ്പിച്ചിട്ടും സ്‌കോളർഷിപ്പ് തുക ഇതുവരെയും ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷകൾ 24ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ്, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓൺ സി.സി.എൻ.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡി.സി.എ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0471 2337450, 2320332.