വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിന്റെയും തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ' ആരോഗ്യ ജാഗ്രത 2020 എന്ന ' ബോധവത്കരണ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് അഡ്വ.ബി.എസ്. ജോസ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ് ക്ലാസ് നയിച്ചു. ഡോ. ജോണി എസ് പെരേര, ജെ.എച്ച്.ഐമാരായ എൽ. രാധാകൃഷ്‌ണൻ, രാജീവ്, പ്രവർത്തകരായ ശശികല, ശ്രീദേവി, ഷിജിത്ത്, ഡാലി, ദീപ, താര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.എസ്. വനിത, ബെന്നി, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.