തിരുവനന്തപുരം: പാറശാല അഗ്നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരങ്ങണൾ വാങ്ങിനൽകി പാറശാല ഗ്രാമ പഞ്ചായത്ത്.ദുരന്തനിവാരണ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന അത്യാധുനിക രക്ഷാ ഉപകരണങ്ങളാണ് നൽകിയത്.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച വിതരണോദ്ഘാടന ചടങ്ങ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ ഫയർ ഓഫീസർ എം.എസ് സുവി ഉപകരണങ്ങൾ ഏറ്റുവാങ്ങി.പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.സുകുമാരി,പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ സുരേഷ്,ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.