വർക്കല: ലയൺസ് ക്ലബ് ഓഫ് പാരിപ്പള്ളി ചാവർകോട്, അയിരൂർ സിസാസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെ അയിരൂർ ഗവ.യു.പി. സ്‌കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും നടക്കും. ജീവിതശൈലീ രോഗ നിർണയവും ദന്ത പരിശോധനയും ഡയബറ്രിക് രോഗ നിർണയവും ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പ് വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അഡ്വ.ബി.എസ്. ജോസ്, പി. ശിവകുമാർ, എൻ. രാമചന്ദ്രൻ എന്നിവർ സംസാരിക്കും. കെ. സുജാതൻ സ്വാഗതം പറയും.