palaiyeteev

മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്തും മലയിൻകീഴ് ഗ്രാമപഞ്ചായത്തും സംയുക്തമായി മലയിൻകീഴ് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം സ്നേഹസ്പർശം 2020 ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി അദ്ധ്യക്ഷത വഹിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ആർ. രമാകുമാരി, എസ്. ശോഭനകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു, എൽ. അനിത, മായാ രാജേന്ദ്രൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീകാന്ത്, അംഗങ്ങളായ എസ്. ചന്ദ്രൻനായർ, കെ. ഷിബുലാൽ, ആശുപത്രി സൂപ്രണ്ട് ഡോ.എൽ.കെ. ഗായത്രി, ഡോ. സ്മിത, എസ്.ഐ. സൈജു, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. നാരായണൻ നന്ദി പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് പുലിയൂർ ജയകുമാറും സംഘവും അവതരിപ്പിച്ച കലാപരിപാടികളുമുണ്ടായിരുന്നു.