വർക്കല:നവാസ്ഖാൻ കല്ലമ്പലം രചിച്ച ചാവരുകാവിലെ ഖാസിം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3ന് വർക്കല ക്ലബ് ഹാളിൽ നടക്കും.അഡ്വ. വി.ജോയി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എം.പുരവൂർ അദ്ധ്യക്ഷത വഹിക്കും.ടി.പി.ശാസ്തമംഗലം പുസ്തക പ്രകാശനം നടത്തും.ഡോ.പ്രീയാസുനിൽ ഏറ്റുവാങ്ങും.ഡോ.ബി.ഭുവനേന്ദ്രൻ,തോട്ടയ്ക്കാട് ശശി,പുന്നമൂട് ഹുസൈൻ,പ്രൊഫ.എ.ഷിഹാബുദ്ദീൻ, കെ.ഹരികുമാർ,എം.എസ്.ചന്ദ്രബാബു,സി.ശ്രീകുമാർ,ആലംകോട് ദർശൻ എന്നിവർ സംസാരിക്കും.സന്തോഷ് പുനയ്ക്കൽ സ്വാഗതവും നടയറ മുഹമ്മദ് കബീർ നന്ദിയും പറയും.